ബാലുവും മോളും എവിടെ? ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ബന്ധുക്കൾ

തിരുവനന്തപുരം: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മരണത്തിനു കീഴടങ്ങിയ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

വെന്‍റിലേറ്ററില്‍ നിന്നും ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. ബാലുവിനേയും മകളേയും ലക്ഷ്മി അന്വേഷിച്ച്‌ കൊണ്ടിരിക്കുന്നു. ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച്‌ നില്‍ക്കുകയാണ് അച്ഛനമ്മമാര്‍.  ബാലുവിന്‍റെയും ഏകമകൾ രണ്ടുവയസ്സുകാരി ജാനിയുടേയും വേര്‍പാടിന്‍റെ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല ഇവരുടെയും കുടുംബം.

അതേസമയം ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ബാലുവിന്‍റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചിരുന്നു. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. സുരേഷിനോട് സംസാരിച്ചതിന് ശേഷമായിരുന്നു സ്റ്റീഫന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ബോധം തെളിഞ്ഞതായും കണ്ണ് തുറന്നതായും സ്റ്റീഫന്‍ പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*