ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുത്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ കൂടുതല്‍ പ്രമുഖര്‍ രംഗത്തുവരുന്നു. ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

കോടതി വിധി ബാലിശമാണ്. പഴമയില്‍ വെള്ളം ചേര്‍ത്താല്‍ പുതുമയാവില്ല. ശബരിമല ഉപയോഗിച്ച് രാഷ്ട്രീയ മുതലോടുപ്പിന് ആരെയും സര്‍ക്കാര്‍ അനുവദിക്കരുതെന്നും കൈതപ്രം ആവശ്യപ്പെട്ടു.

ഋതുമതികളായ സ്ത്രീകള ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കലാണ് വിശുദ്ധി. അതിന്‍റെ യുക്തി അളക്കുന്നതില്‍ അര്‍ത്ഥമില്ല. മതവിഷയങ്ങളില്‍ പലതിനും യുക്തിയില്ല. അത് ചടങ്ങുകള്‍ മാത്രമാണ്. ഇത് പരിഷ്‌കരിക്കാന്‍ ഇപ്പോള്‍ ശ്രമിക്കേണ്ടെന്നും കൈതപ്രം വ്യക്തമാക്കി.

prp

Related posts

Leave a Reply

*