ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു: സ്റ്റീഫന്‍ ദേവസി – VIDEO

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നതായി ബാലഭാസ്‌കറിന്‍റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസി.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ലക്ഷ്മിയുടെ ആരോഗ്യകാര്യത്തിലെ പുരോഗതി സ്റ്റീഫന്‍ അറിയിച്ചത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്‍റെ പ്രതികരണം.

ഉപകരണങ്ങളുടെ സഹായമില്ലാതെ ലക്ഷ്മി ശ്വസിച്ചു തുടങ്ങി. ഇനി സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ലക്ഷ്മിയുടെ അമ്മ സാവധാനത്തില്‍ ബാലുവിന്‍റെയും ജാനിയുടെയും കാര്യം സംസാരിച്ചു. ലക്ഷ്മി കടുത്ത വേദനയിലൂടെയാകും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു. ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം- സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.

Related posts

Leave a Reply

*