”സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ”: ഇഷാന്‍ ദേവ്

ബാലഭാസ്‌കറിന്‍റെയും കുഞ്ഞിന്‍റെയും വേര്‍പാട് ലക്ഷ്മി എങ്ങനെ താങ്ങും എന്ന് മലയാളികളായ ഓരോരുത്തര്‍ക്കും ആശങ്കയുണ്ടായിരുന്നു. വിഷമങ്ങളൊക്കെ ഉള്ളിലൊതുങ്ങി ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ലക്ഷ്മിയെ വീട്ടില്‍ പോയി കണ്ട വിവരം ബാലഭാസ്‌കറിന്‍റെ അടുത്തസുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവ് പങ്കുവെക്കുകയാണ്.

ലക്ഷ്മിയെ ഒരമ്മയെ പോലെ കാണുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. അണ്ണന്‍ പ്രോഗ്രാമിനായി ദൂരത്തേക്ക് പോയിരിക്കുകയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാണ് ആ വീട്ടിലെത്തിയത്. സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ എന്ന് ഇഷാന്‍ പറയുന്നു.

ചേട്ടന്‍റെ ഭാര്യ അമ്മക്ക് സമം ആണ്, ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടില്‍ പോയി ചേച്ചിയെ കണ്ടു, അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു. എന്‍റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല, ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല.

ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്‍റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി. ആരോഗ്യം, മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍ തുണയാകണം, അമ്മയും ചേച്ചിയും, പരിചരണത്തിന് നഴ്സും ഉണ്ട്, സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന്‍ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു.

ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത്. നിങ്ങള്‍ കാണിക്കുന്ന കരുതലും,പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം. മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് മാത്രമായി കാണുക, ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ലെന്നും ഇഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

prp

Related posts

Leave a Reply

*