സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കൊച്ചി : സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. 41 ദിവസം വ്രതം നോല്‍ക്കണമെന്ന ആചാരം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത് .

കോടതിയല്ല വ്രതശുദ്ധിയുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു . ശബരിമല വിഷയത്തില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളി .

ദേവസ്വംബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും ഇന്ന് കോടതിയില്‍ എത്തിയിരുന്നു . ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നല്‍കിയ ജാമ്യഹര്‍ജികല്‍ കോടതി ഇന്ന് പരിഗണിക്കുന്നതാണ്

prp

Related posts

Leave a Reply

*