ഇടുക്കി: നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടതോടെ ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. രാജമലയിലും കൊളുക്കുമലയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നീലപ്പട്ടുടുത്ത മലനിരകളുടെ സൗന്ദര്യം തേടി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ദിനംപ്രതി നാലായിരത്തോളം പേരാണ് നീലവസന്തം ആസ്വദിക്കാനായി രാജമലയിലെത്തുന്നത്. നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാമെന്നതാണ് രാജമലയുടെ സവിശേഷത. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന സ്പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് മറയൂര്‍, വട്ടവട എന്നിവിടങ്ങള്‍ക്കൊപ്പം കേരള- തമിഴ്നാട് അതിര്‍ത്തി മേഖലയായ കൊളുക്ക്മലയിലും വ്യാപകമായി പൂവിട്ടിരിക്കുന്നത്. സഞ്ചാരികള്‍ക്ക് കൊളുക്ക്മലയില്‍ എത്തിച്ചേരാന്‍ […]
Tag: neelakurinji
നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ ഓണ്‍ലൈനില്‍ ബുക്കിങ് തുടങ്ങി
മൂന്നാര്‍: മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷണമായ നീലക്കുറിഞ്ഞി പൂവിടുന്നതു കാണാന്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂലൈ പതിനഞ്ചു മുതലാണ് രാജമലയിലേക്കു പ്രവേശനം അനുവദിക്കുക. ഇത്തവണ നീലക്കുറിഞ്ഞി പൂവിടാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറിഞ്ഞി സീസണ്‍ സമയത്ത‌് ഒരുദിവസം 3500 പേര്‍ക്കേ ഉദ്യാനം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കൂ. ഇതില്‍ 75 ശതമാനം ഓണ്‍ലൈന്‍ ബുക്ക‌് ചെയ്യുന്നവര്‍ക്കായിരിക്കും. മുതിര്‍ന്നവര്‍ക്ക‌് 120 രൂപയും കുട്ടികള്‍ക്ക‌് 90 രൂപയുമാണ‌് നിരക്ക‌്. വിദേശ ടൂറിസ്റ്റുകള്‍ക്ക‌് 400 രൂപയും. കാമറ ഉപയോഗിക്കുന്നവരില്‍നിന്ന് […]
വരവായി നീലക്കുറിഞ്ഞിക്കാലം
മൂന്നാര്‍: കണ്ണിനു കുളിരായി നീലച്ചമയം കോറിയിടാന്‍ നീലക്കുറിഞ്ഞി തളിരിടുമ്പോള്‍ അതിനായി മൂന്നാറും തകൃതിയായി ഒരുക്കങ്ങള്‍ തുടങ്ങുകയായി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് ഇരവികുളം ദേശീയോദ്യാനത്തിലെ ടൂറിസം സോണായ രാജമല സാക്ഷിയാവുകയാണ്. ഹൈറേഞ്ചില്‍ കാണപ്പെടുന്ന സ്പ്രെ ബലാന്തസ് കുന്തിയാനസ് എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞികള്‍ 40 കുറിഞ്ഞി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മലയോരത്തെ മനോഹരമായ കാഴ്ചകളിലൊന്ന് മൂന്നാറിലെ ഈ നീലവസന്തം. 2016 ലാണ് മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. പൂത്തു കഴിഞ്ഞാലുടന്‍ നശിച്ചുപോകുന്ന കുറിഞ്ഞി […]


