പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ഇടുക്കി: പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വാഗുവാര സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കണ്ണന്‍ ദേവന്‍ കമ്പനി തെന്മല ഡിവിഷനിലെ കൃഷ്ണന്‍റെ മകള്‍ കീര്‍ത്തന (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ സപ്ലി പരീക്ഷ നടന്നിരുന്നു. പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്. വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ച് വിഷം കഴിക്കുകയായിരുന്നു.

രാത്രി കീര്‍ത്തന ഛര്‍ദ്ദിച്ചതോടെയാണ് വിഷം കഴിച്ചതായി മാതാപിതാക്കള്‍ അറിയുന്നത്. ഉടന്‍ കീര്‍ത്തനയെ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയശേഷം മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

prp

Related posts

Leave a Reply

*