ഇനിയൊരു ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ വ്യാപാരി സമൂഹം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഇനിയൊരു ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ ഒന്നടങ്കം തീരുമാനിച്ചു. മാസത്തില്‍ രണ്ടു ഹര്‍ത്താല്‍ വീതം നടക്കുന്നതിനാല്‍ ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന കാരണമാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതിനിടെ തിരുവനന്തപുരം പാങ്ങോട് ബലമായി കടകള്‍ അടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ വ്യാപാരികള്‍ ഒന്നടങ്കം തടഞ്ഞു. കടകള്‍ അടയ്ക്കില്ലെന്ന് നിലപാടെടുത്താണ് വ്യാപാരികള്‍ ഹര്‍ത്താല്‍ അനുകൂലികളെ തടഞ്ഞത്. ശബരിമല ദര്‍ശനത്തിന് പോയ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിന്‍റെ പേരില്‍ നവംബര്‍ 17 ന് ബിജെപി പിന്തുണയോടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടന്നിരുന്നു. ഒരു മാസം പിന്നിടും മുമ്പാണ് ബിജെപിയും രണ്ടാം ഹര്‍ത്താല്‍ എത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലക്കാര്‍ക്ക് ഈയാഴ്ചത്തെ രണ്ടാമത്തെ ഹര്‍ത്താലാണ് ഇന്ന് ലഭിച്ചത്. ശബരിമല വിഷയത്തിന്‍റെ പേരില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

ചുരുക്കത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം ഹര്‍ത്താലിന്‍റെ പേരില്‍ ഒരു മാസത്തിനിടെ വ്യാപാരികള്‍ക്ക് നഷ്ടം കോടികളാണ്. മാസത്തില്‍ മൂന്ന് ഹര്‍ത്താല്‍ നടത്തിയാല്‍ ചെറുകിട വ്യാപാരികള്‍ വന്‍തോതില്‍ ബാധിക്കുമെന്ന കാരണത്താലാണ് ഇനിയൊരു ഹര്‍ത്താലിന് പിന്തുണ നല്‍കേണ്ടെന്ന നിലപാട് വ്യാപാരി സംഘടനകള്‍ തീരുമാനിച്ചത്.

prp

Related posts

Leave a Reply

*