അഭിമന്യുവിന്‍റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; ജനുവരി 14ന് മുഖ്യമന്ത്രി താക്കോല്‍ കൈമാറും

ഇടുക്കി: അഭിമന്യുവിന്‍റെ കുടുംബത്തിന് സി പി ഐ എം നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ജനുവരി 14ന് വട്ടവടയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്‍റെ താക്കോല്‍ കൈമാറും. ഇതോടെ അഭിമന്യുവിന്‍റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്.

വട്ടവട കൊട്ടക്കാമ്പൂരിലെ നിലവിലെ വീടിന്‍റെ അര കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. ആധുനിക സൗകര്യങ്ങളോടെ പത്തര സെന്‍റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി ഐ എം 40 ലക്ഷം രൂപ ചെലവിട്ടു.

അഭിമന്യുവിന്‍റെ ഓര്‍മ്മകള്‍ നിലനിര്‍ത്തി എല്ലാം ഒരുക്കുമ്പോഴും അഭിയുടെ വേര്‍പ്പാടിന്‍റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല. ജനുവരി 14ലെ ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം സി പി ഐ എമ്മിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടി സാഹായങ്ങളെല്ലാം നല്‍കുമ്പോഴും അഭിമന്യു വധക്കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടാത്തതിനെതിരെ മാതാപിതാക്കള്‍ക്കടക്കം പരാതിയുണ്ട്. കൊലപാതകം നടന്ന് ആറുമാസം പിന്നിട്ടിട്ടും അഭിമന്യുവിന്‍റെ കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

prp

Related posts

Leave a Reply

*