ശബരിമല നട വീണ്ടും തുറന്നു

പത്തനംതിട്ട: ശബരിമല നട വീണ്ടും തുറന്നു. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചതോടെ പരിഹാരക്രിയകൾക്ക് വേണ്ടി നട അടച്ചിരുന്നു. ശുദ്ധിക്രിയയ്ക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ നട തുറന്നിരിക്കുന്നത്.

ഇന്ന് പുലർച്ചെ മൂന്ന് 3.45 ഓടെയാണ് ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി  ദർശനം നടത്തിയത്.
പുലർച്ചെ  4 മണിയോടെ യുവതികൾ സന്നിധാനത്ത്  എത്തിയെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

prp

Related posts

Leave a Reply

*