കോതമംഗലം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് സംഭവം നടന്നത്.
കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്‍റണി ഭാര്യ പ്രിയയുടെ കഴുത്തിനിട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം സജി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. പ്രിയയുടെ കഴുത്തിന്‍റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

