മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്ന സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കോതമംഗലം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് സംഭവം നടന്നത്. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്‍റണി ഭാര്യ പ്രിയയുടെ കഴുത്തിനിട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം സജി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. പ്രിയയുടെ കഴുത്തിന്‍റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പൊലീസ് […]

കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് നാടിനെ നടുക്കിയ സംഭവം. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്‍റണി (42) ഭാര്യ പ്രിയ (38) യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ജോലി ചെയ്തുവരികയായിരുന്നു.  ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. അച്ഛന്‍ അമ്മയെ വെട്ടുന്നതു കണ്ട് മക്കള്‍ ഉറക്കെ നിലവിളിച്ച് കൊണ്ട് അടുത്ത വീട്ടിലെത്തി അമ്മയെ ‘അപ്പന്‍ വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേ…’യെന്ന് കരഞ്ഞ് പറഞ്ഞു. ഇവര്‍ സമീപത്തെ ചിലരെയും കൂട്ടി […]

മാതാപിതാക്കളെ ഒരുമിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥിനിക്ക് വാക്ക് നൽകി; ഒടുവില്‍ അവസാനിച്ചത്?

പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ട് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് മതിലുചാടി. കോതമംഗലത്താണ് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് നടന്നത്. സംഭവം ഇങ്ങനെ… വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ കുടുംബ കലഹത്തെ തുടർന്ന് അകന്ന് ജീവിക്കുകയായിരുന്നു. ഒരിക്കല്‍ കുടുബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കവേ പഠിപ്പിച്ചിരുന്ന ഈ അധ്യപികയോട് വിദ്യാര്‍ത്ഥിനി വീട്ടിലെ പ്രശ്നങ്ങള്‍ കണ്ണീരോടെ വിവരിച്ചു. ഇതുകേട്ടപ്പോള്‍ ടീച്ചര്‍ക്കും സങ്കടമായി. ദിവസം കഴിയും തോറും പെൺകുട്ടിയോടുള്ള വാത്സല്യവും കൂടി. അമ്മയുടെ ലാളനയും പരിരക്ഷയും കിട്ടാത്ത വിദ്യാര്‍ത്ഥിനിയെ കുറിച്ച് ആദി പൂണ്ട കന്യാസ്ത്രീ മതാപിതാക്കളെ ഒരുമിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥിനിക്ക് […]