‘പത്മവ്യൂഹത്തിലെ അഭിമന്യു’ ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്ക്

     മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൊലചെയ്യപ്പെട്ട എസ്‌ എഫ്‌ ഐ നേതാവ് അഭിമന്യുവിന്‍റെ പറയുന്ന സിനിമ തീയേറ്ററുകളിലെത്തുന്നു. ആര്‍എംസിസി പ്രൊഡക്ഷന്‍റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്മവ്യൂഹത്തിലെ അഭിമന്യു’ ആണ് ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുന്നത്. അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ദ്രന്‍സ്, അഭിമന്യുവിന്‍റെ അച്ഛനായും ആകാശ് ആര്യന്‍ അഭിമന്യുവായും രംഗത്തെത്തുന്നു. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് […]

അഭിമന്യു കൊലക്കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം, മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മൂന്നാം പ്രതി റിയാസ് ഹുസൈന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് കോളെജ് ക്യാംപസില്‍ വച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു […]

ഇത് സ്വപ്ന സാക്ഷാത്കാരം; അഭിമന്യുവിന്‍റെ വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

ഇടുക്കി: സിപിഐ എം അഭിമന്യുവിന്‍റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീടിന്‍റെ താക്കോല്‍ദാനം മുഖ്യമന്ത്രി  പിണറായി വിജയന്‍ കൈമാറി. രാവിലെ പത്തിന് വട്ടവടയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു മുഖ്യമന്ത്രി വീടിന്‍റെ താക്കോലും  അഭിമന്യുവിന്‍റെ മാതാപിതാക്കളുടെ പേരില്‍ സി പി എം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയും കൈമാറിയത്. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്‍റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയില്‍ 1,226 […]

അഭിമന്യുവിന്‍റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; ജനുവരി 14ന് മുഖ്യമന്ത്രി താക്കോല്‍ കൈമാറും

ഇടുക്കി: അഭിമന്യുവിന്‍റെ കുടുംബത്തിന് സി പി ഐ എം നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ജനുവരി 14ന് വട്ടവടയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്‍റെ താക്കോല്‍ കൈമാറും. ഇതോടെ അഭിമന്യുവിന്‍റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. വട്ടവട കൊട്ടക്കാമ്പൂരിലെ നിലവിലെ വീടിന്‍റെ അര കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. ആധുനിക സൗകര്യങ്ങളോടെ പത്തര സെന്‍റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി ഐ എം 40 […]

കുത്തിയ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല, പോലിസിനെതിരെ തുറന്നടിച്ച്‌ അഭിമന്യുവിന്റെ അച്ഛന്‍

ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി അച്ഛന്‍ മനോഹരന്‍ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികള്‍ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാന്‍ പൊലീസ് ആയിട്ടില്ല. കേസ് അന്വേഷണത്തില്‍ പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കേസ് അന്വേഷണത്തില്‍ പൊലീസിന് പഴയ താല്‍പര്യമില്ല. കേസിന്‍റെ പുരോഗതി കുടുംബത്തെ ആരും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികള്‍ക്കായി […]

അഭിമന്യുവിന്‍റെ കൊലപാതകം: 16 പ്രതികള്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. അഭിമന്യുവിനെ പ്രതികള്‍ക്ക് കാണിച്ചുകൊടുത്തത് മുഹമ്മദാണ്. ഒമ്പതാം പ്രതി ഷിഫാസ് പിടിച്ച് നിര്‍ത്തിയ ശേഷം പത്താം പ്രതി സഹല്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നാം പ്രതി ജിസാല്‍ ആണ് അഭിമന്യുവിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനെ പിടിച്ച് നിര്‍ത്തിയത്. പന്ത്രണ്ടാം പ്രതി ഷാഹിം ആണ് അര്‍ജുനെ കുത്തിയത്. അഞ്ച് ബൈക്കുകളിലായാണ് പ്രതികള്‍ എത്തിയത്. എന്നാല്‍, രക്തം കലര്‍ന്ന വസ്ത്രങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല. 16 പ്രതികള്‍ക്കെതിരെയാണ് […]

അഭിമന്യു വധക്കേസ്; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് 86 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഇതുവരെ പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയാകുന്നു

മതതീവ്രവാദികള്‍ മഹാരാജാസ് കോളേജില്‍ വെച്ച്‌ കൊലപെടുത്തിയ അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയാകുന്നു. സജി പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ബാലതാരമായിരുന്ന മിനോണ്‍ ജോണ്‍ ആണ് അഭിമന്യുവായി വേഷം ഇടുന്നത്. ചിത്രത്തിന്‍റെ ലോഞ്ചിംങ്ങ് അഭിമന്യുവിന്‍റെ മാതപിതാക്കളുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. അഭിമന്യുവിന്‍റെ ഒാര്‍മ്മകള്‍ തിരപോലെ ആര്‍ത്തിരമ്പിയ വേദിയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോഞ്ച് ചെയ്തപ്പോള്‍ മാതാവിന് വിതുമ്പലടക്കാനായില്ല. കണ്ട് നിന്ന എല്ലാവരുടെയും കണ്ണ് നനപ്പിച്ച വൈകാരികമുഹൂര്‍ത്തതിന് പിന്നിലെ വീഡിയോ വാളില്‍ അഭിമന്യു പുനര്‍ജനിച്ചു. ഉത്ഘാടകനായ എം എ […]

അഭിമന്യു വധം: കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന പ്രതി പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാംപസ് ഫ്രണ്ട് ജില്ലാ നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍ സലാമാണ് പൊലീസില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ മഹാരാജാസ് കോളേജ് പരിസരത്ത് ആരിഫ് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥലത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത് ആരിഫിന്‍റെ നേതൃത്വത്തിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ആരിഫ് ഉള്‍പ്പെടെ കേസിലെ […]

അഭിമന്യു കൊലപാതകം: 8 പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: മഹാരാജാസ് എസ് എഫ് ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കൊച്ചി സിറ്റി പോലീസിന്‍റെതാണ് നടപടി. കേസിലെ പ്രതികളായ എറണാകുളം പാണാവള്ളി നമ്പിപുത്തലത്തു വീട്ടില്‍ മുഹമ്മദ് ഹഷീം, കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്ന തന്‍സീല്‍, മസ്ജിദ് റോഡ് മേക്കാട്ട് വീട്ടില്‍ സനിദ്, പാലിയത്തു വീട്ടില്‍ ഫായിസ്, ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലിം, കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടില്‍ ഷിഫാസ്, മസ്ജിത് റോഡ് മേക്കാട്ട് വീട്ടില്‍ സഹല്‍, […]