അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് വിവാഹമോതിരം സംഭാവന നല്‍കി വീട്ടമ്മ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് വീട്ടമ്മ വിവാഹമോതിരം സംഭാവന നല്‍കി. മരടിലെ തട്ടാരിട്ട സ്വദേശി സുബൈറിന്റെ ഭാര്യ സജ്‌നയാണ് തന്റെ വിവാഹമോതിരം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്. തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് എഴുത്തുകാരന്‍ ടി. പത്മനാഭന്‍ ഒരു ലക്ഷം രൂപയും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ […]

അഭിമന്യു കൊലപാതകം ; തിരിച്ചറിഞ്ഞവരില്‍ 6 പേര്‍ നെട്ടൂര്‍ സ്വദേശികള്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ പ്രതികളായ ആറ് പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികള്‍. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടന്ന ശേഷം ഇവര്‍ ഒളിവിലാണ്. പ്രധാനപ്രതി ചേര്‍ത്തല വടുതല സ്വദേശി മുഹമ്മദിന്‍റെ കുടുംബം വീടുംപൂട്ടി ഒളിവില്‍പോയിരിക്കുകയാണ്. അതേസമയം ഒളിവിലായ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എത്താനിടയുള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലുള്ള സൈഫുദീനില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ലഭിച്ചത്.

അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നെന്ന് കുടുംബം

വട്ടവട: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. കൊല ആസൂത്രിതമാണെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍ മനോഹരന്‍ ആരോപിച്ചു. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളെജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണം. അതേസമയം അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ടു എസ്ഡിപിഐയുടെ സംസ്ഥാന, ജില്ലാ നേതാക്കളെയടക്കം പൊലീസ് കരുതല്‍ തടങ്കലിലെടുത്തു.  സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 138 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. […]

അഭിമന്യു വധം; 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മഹാരാജാസ് കോളേജില്‍ മൂന്നു പേര്‍ മാത്രമാണ് ക്യാംപസ് ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകര്‍. ഇതില്‍ പ്രശ്‌നമുണ്ടാക്കിയ ചേര്‍ത്തല അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അക്രമം നടക്കുമ്ബോള്‍ തന്ത്രപരമായി മുങ്ങി. തുടക്കത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ഉണ്ടായിരുന്നു. ആക്രമണത്തില്‍ […]

അഭിമന്യു വധം: 2 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവി​​ന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മഹരാജാസ്​ കോളജ്​ പ്രിന്‍സിപ്പലാണ്​ സസ്​പെന്‍ഷന്‍ വിവരം അറിയിച്ചത്​. ​ഇതുമായി ബന്ധപ്പെട്ട്​ കോളേജ് അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.​ കോളജിലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. സംഘര്‍ഷത്തില്‍ പരിക്കേറ്റ അര്‍ജുന് ചികിത്സാ സഹായം നല്‍കും. അഭിമന്യുവി​ന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ […]

അഭിമന്യു വധത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: മഹാരാജാസ് കോളെജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മഹാരാജാസ് കോളെജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളെജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല. ഇവരടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമുള്ള പത്തുപേരെ പൊലീസ് […]

അഭിമന്യു വധം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കാമ്ബസുകളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്നും വ്യക്തമാക്കി. മഹാരാജാസ് വിഷയത്തില്‍ പ്രതികള്‍ കാമ്ബസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനു പിന്നാലെ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു […]

“എല്ലാവരോടും സ്‌നേഹമായിരുന്നു അവന്”; അഭിമന്യുവിനെക്കുറിച്ച്‌ സൈമണ്‍ ബ്രിട്ടോ

കൊച്ചി: എസ്ഡിപിഐ ക്രിമിനലുകള്‍ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവുമായി വൈകാരികമായ ബന്ധമാണ് താന്‍ സൂക്ഷിച്ചിരുന്നതെന്ന് മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ഥിയും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ. നിഷ്‌കളങ്കനായ ഒരു വ്യക്തിയായിരുന്നു അവന്‍. എല്ലാവരോടും സ്‌നേഹമായിരുന്നു അവന്. ഒരാളെ കുറിച്ചു പോലും മോശമായി അഭിമന്യു പറഞ്ഞിരുന്നില്ല. വെളുത്ത കരയുള്ള മുണ്ട് വാങ്ങി നല്‍കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു അവന്‍റെ മുഖത്തുണ്ടായിരുന്നതെന്നും സൈമണ്‍ ബ്രിട്ടോ ഓര്‍ത്തെടുത്തു. തന്‍റെ ഭാര്യ സീനയോടും മകളോടും വലിയ സ്‌നേഹമായിരുന്നു. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അഭിമന്യു.  തന്നോടൊപ്പം കിടന്നുറങ്ങും. […]

അഭിമന്യു വധം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ സിപിഎം. സംഭവം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നതലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും എസ്‌എഫ്‌ഐയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുതപൂണ്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും കോടിയേരി കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട കോടിയേരി അഭിമന്യുവിന്‍റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണെമെന്നും ആഹ്വാനം ചെയ്തു. കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ […]