കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മഹരാജാസ് കോളജ് പ്രിന്‍സിപ്പലാണ് സസ്‌പെന്‍ഷന്‍ വിവരം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോളേജ് അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
കോളജിലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. സംഘര്‍ഷത്തില്‍ പരിക്കേറ്റ അര്‍ജുന് ചികിത്സാ സഹായം നല്‍കും. അഭിമന്യുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

