“എല്ലാവരോടും സ്‌നേഹമായിരുന്നു അവന്”; അഭിമന്യുവിനെക്കുറിച്ച്‌ സൈമണ്‍ ബ്രിട്ടോ

കൊച്ചി: എസ്ഡിപിഐ ക്രിമിനലുകള്‍ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവുമായി വൈകാരികമായ ബന്ധമാണ് താന്‍ സൂക്ഷിച്ചിരുന്നതെന്ന് മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ഥിയും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ.

നിഷ്‌കളങ്കനായ ഒരു വ്യക്തിയായിരുന്നു അവന്‍. എല്ലാവരോടും സ്‌നേഹമായിരുന്നു അവന്. ഒരാളെ കുറിച്ചു പോലും മോശമായി അഭിമന്യു പറഞ്ഞിരുന്നില്ല. വെളുത്ത കരയുള്ള മുണ്ട് വാങ്ങി നല്‍കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു അവന്‍റെ മുഖത്തുണ്ടായിരുന്നതെന്നും സൈമണ്‍ ബ്രിട്ടോ ഓര്‍ത്തെടുത്തു.

തന്‍റെ ഭാര്യ സീനയോടും മകളോടും വലിയ സ്‌നേഹമായിരുന്നു. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അഭിമന്യു.  തന്നോടൊപ്പം കിടന്നുറങ്ങും. വീല്‍ ചെയര്‍ തള്ളി സഹായിക്കും. വീട്ടില്‍ എത്തിയാല്‍ തന്‍റെ മുഴുവന്‍ കാര്യങ്ങളും ചെയ്തിരുന്നത് അവനാണ്.’-സൈമണ്‍ ബ്രിട്ടോ പറഞ്ഞു.

വീട്ടിലെത്തി കഴിഞ്ഞാല്‍ തനിക്ക് ഫിസിയോ തെറാപ്പി ചെയ്തു തരുന്നതും കിടക്കയില്‍ നിന്നും പൊക്കിയിരുത്തുന്നതും എല്ലാം അവനായിരുന്നു. കൂടാതെ താന്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന 1800 പേജോളം വരുന്ന യാത്രാവിവരണത്തിന്‍റെ കൂടുതലും എഴുതിയിരുന്നതും അഭിമന്യൂവായിരുന്നെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു.

prp

Related posts

Leave a Reply

*