സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ സീന ഭാസ്‌കര്‍

കൊച്ചി: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌കര്‍. സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്‍റാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും ഭാര്യ പറഞ്ഞു. മരണത്തിന് തൊട്ടുമുന്‍പുള്ള അവസാന നിമിഷങ്ങളില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്നും അവസാനനിമിഷങ്ങളില്‍ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു.

തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തില്‍ ഓക്‌സിജനുണ്ടായിരുന്നില്ല. ഓക്‌സിജനുള്ള ആംബുലന്‍സ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നതെന്നും സീന പറയുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണകളുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി.

മരണത്തിന് തൊട്ടുമുന്‍പുള്ള അവസാന നിമിഷങ്ങളില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു. താന്‍ സൈമണ്‍ ബ്രിട്ടോയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ലെന്നും അവസാന നിമിഷങ്ങളില്‍ ബ്രിട്ടോ ഒരുപാട് വിഷമിച്ചിരുന്നതായും ഭാര്യ പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെ ഹാര്‍ട്ട് പേഷ്യന്‍റായി എന്ന് തനിക്കറിയില്ലെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*