സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ സീന ഭാസ്‌കര്‍

കൊച്ചി: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌കര്‍. സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്‍റാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും ഭാര്യ പറഞ്ഞു. മരണത്തിന് തൊട്ടുമുന്‍പുള്ള അവസാന നിമിഷങ്ങളില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്നും അവസാനനിമിഷങ്ങളില്‍ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു. തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തില്‍ ഓക്‌സിജനുണ്ടായിരുന്നില്ല. ഓക്‌സിജനുള്ള ആംബുലന്‍സ് വേണമെന്ന് […]

‘പത്മവ്യൂഹത്തിലെ അഭിമന്യു’ ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്ക്

     മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൊലചെയ്യപ്പെട്ട എസ്‌ എഫ്‌ ഐ നേതാവ് അഭിമന്യുവിന്‍റെ പറയുന്ന സിനിമ തീയേറ്ററുകളിലെത്തുന്നു. ആര്‍എംസിസി പ്രൊഡക്ഷന്‍റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്മവ്യൂഹത്തിലെ അഭിമന്യു’ ആണ് ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുന്നത്. അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ദ്രന്‍സ്, അഭിമന്യുവിന്‍റെ അച്ഛനായും ആകാശ് ആര്യന്‍ അഭിമന്യുവായും രംഗത്തെത്തുന്നു. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് […]

ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കല്‍ കോളേജിലക്ക്, അവസാന നോക്കു കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ

കൊച്ചി: ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറും. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ബ്രിട്ടോയുടെ ശരീരം കളമശ്ശേരി മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് അറിയിച്ചു. ശരീരം മെഡിക്കല്‍ കോളജിനു കൈമാറണമെന്നും പുഷ്പചക്രം അര്‍പ്പിക്കരുതെന്നും ബ്രിട്ടോ ജീവിതപങ്കാളി സീനയോടു പറഞ്ഞിരുന്നതായി രാജീവ് പ്രസ്താവനയില്‍ അറിയിച്ചു. പി രാജീവിന്‍റെ കുറിപ്പ്: ”ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കല്‍ കോളേജിലക്ക് . അവസാന നോക്കു കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ . […]

ക്യാംപസ് രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ വിടവാങ്ങി

തൃശൂര്‍: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. സീന ഭാസ്‌കറാണ് ഭാര്യ. 1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ജനിച്ച അദ്ദേഹം എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് കോളേജ്, ബിഹാറിലെ മിഥില യൂണിവേഴ്സിറ്റി തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന […]

അഭിമന്യു കേസ്; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈമണ്‍ ബ്രിട്ടോ

കൊച്ചി:എറണാകുളം മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികന്‍ സൈമണ്‍ ബ്രിട്ടോ. കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകികളെ പിടൂകൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികള്‍ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പൊലീസ് […]

“എല്ലാവരോടും സ്‌നേഹമായിരുന്നു അവന്”; അഭിമന്യുവിനെക്കുറിച്ച്‌ സൈമണ്‍ ബ്രിട്ടോ

കൊച്ചി: എസ്ഡിപിഐ ക്രിമിനലുകള്‍ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവുമായി വൈകാരികമായ ബന്ധമാണ് താന്‍ സൂക്ഷിച്ചിരുന്നതെന്ന് മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ഥിയും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ. നിഷ്‌കളങ്കനായ ഒരു വ്യക്തിയായിരുന്നു അവന്‍. എല്ലാവരോടും സ്‌നേഹമായിരുന്നു അവന്. ഒരാളെ കുറിച്ചു പോലും മോശമായി അഭിമന്യു പറഞ്ഞിരുന്നില്ല. വെളുത്ത കരയുള്ള മുണ്ട് വാങ്ങി നല്‍കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു അവന്‍റെ മുഖത്തുണ്ടായിരുന്നതെന്നും സൈമണ്‍ ബ്രിട്ടോ ഓര്‍ത്തെടുത്തു. തന്‍റെ ഭാര്യ സീനയോടും മകളോടും വലിയ സ്‌നേഹമായിരുന്നു. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അഭിമന്യു.  തന്നോടൊപ്പം കിടന്നുറങ്ങും. […]