ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കല്‍ കോളേജിലക്ക്, അവസാന നോക്കു കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ

കൊച്ചി: ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറും. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ബ്രിട്ടോയുടെ ശരീരം കളമശ്ശേരി മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് അറിയിച്ചു.

ശരീരം മെഡിക്കല്‍ കോളജിനു കൈമാറണമെന്നും പുഷ്പചക്രം അര്‍പ്പിക്കരുതെന്നും ബ്രിട്ടോ ജീവിതപങ്കാളി സീനയോടു പറഞ്ഞിരുന്നതായി രാജീവ് പ്രസ്താവനയില്‍ അറിയിച്ചു.

പി രാജീവിന്‍റെ കുറിപ്പ്:

”ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കല്‍ കോളേജിലക്ക് . അവസാന നോക്കു കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ . ഈ രണ്ടു കാര്യങ്ങള്‍ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കല്‍ സയന്‍സിന് അത്ഭുതമായ മൂന്നര ദശകത്തിന്‍റെ ജീവിതം ഇനി അവര്‍ക്ക് പഠിക്കാം. അഭിവാദ്യങ്ങള്‍”

prp

Related posts

Leave a Reply

*