രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിവെച്ച്‌ ഹിന്ദു മഹാസഭ നേതാവ്- video

അലിഗഢ്: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധികോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തു. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നേരത്തെ ‘ശൗര്യ ദിവസ്’ എന്ന പേരിലായിരുന്നു ഹിന്ദുമഹാസഭ ആചരിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി മധുര വിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നേരത്തെ സംഘടന നടത്തിവന്നിരുന്നു. ഇന്ത്യാ വിഭജനത്തിന്‍റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.

നാഥൂറാം ഗോഡ്‍സെയെക്ക് മുന്‍പ് ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന് പൂജ ശകുന്‍ നേരത്തെ വിവാദ പ്രസ്‌താവന നടത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച്‌ കൊല്ലും. രാജ്യത്തിന്‍റെ വിഭജനത്തിന് കാരണം ഗാന്ധിയാണ്. വിഭജന സമയത്ത് നിരവധി ഹിന്ദുക്കളാണ് മരണപ്പെട്ടത്. ഇനി ആരെങ്കിലും വിജഭനകാര്യം പറഞ്ഞാല്‍ അവരെയും കൊല്ലുമെന്നും അന്ന് പറഞ്ഞിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തത് ശൗര്യ ദിവസ് ആയി വി.എച്ച്‌.പി, ബജ്റംഗ്ദള്‍ എന്നീ സംഘടനകളും നേരത്തെ ആഘോഷിച്ചിരുന്നു. പൂജകളും ഹോമങ്ങളും മതപരിപാടികളുമായാണ് ‘ശൗര്യ ദിവസ്’ ആഘോഷിക്കുന്നത്.

हिंदू महासभेच्या राष्ट्रीय सचीव पुजा पांडे नामक बाईचा हा प्रताप पहा. गाधीजींच्या ७१ व्या स्मृतिदिनी त्यांच्या पुतळ्यावर गोळ्या झाडून विकृती साजरी करतायत. देशाचा पंतप्रधान, राष्ट्रपती कुठे आहेत? गोट्या खेळतायत का?

Posted by Yuvraj Mohite on Wednesday, January 30, 2019

Related posts

Leave a Reply

*