രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിവെച്ച്‌ ഹിന്ദു മഹാസഭ നേതാവ്- video

അലിഗഢ്: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധികോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തു. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നേരത്തെ ‘ശൗര്യ ദിവസ്’ എന്ന പേരിലായിരുന്നു ഹിന്ദുമഹാസഭ ആചരിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി മധുര വിതരണവും നാഥൂറാം […]