കൊച്ചി: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌കര്‍. സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്‍റാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും ഭാര്യ പറഞ്ഞു. മരണത്തിന് തൊട്ടുമുന്‍പുള്ള അവസാന നിമിഷങ്ങളില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്നും അവസാനനിമിഷങ്ങളില്‍ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു. തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തില്‍ ഓക്‌സിജനുണ്ടായിരുന്നില്ല. ഓക്‌സിജനുള്ള ആംബുലന്‍സ് വേണമെന്ന് […]

