കൊച്ചി : ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യുവിന്‍റെ കൊലയിലേക്കെത്തിച്ചതെന്ന് മുഖ്യപ്രതി മുഹമ്മദിന്‍റെ വെളിപ്പെടുത്തല്‍. എസ്‌എഫ്‌ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം മുന്നില്‍ കണ്ട് പുറത്തുനിന്നുള്ളവര്‍ ക്യാമ്ബ് ചെയ്തു. തര്‍ക്കമായപ്പോള്‍ കൊച്ചിന്‍ ഹൗസിലുള്ളവരെ അറിയിച്ചു. എസ്‌എഫ്‌ഐയെ പ്രതിരോധിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചതെന്നും മുഹമ്മദ് പറഞ്ഞു. അഭിമന്യു വധക്കേസില്‍ പിടിയിലായ മുഹമ്മദിനെ ചോദ്യം ചെയ്തുവരികയാണ്. ക്യാമ്ബസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ […]
Tag: abhimanyu murder case
അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കൊളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കേസില്‍ മുഖ്യ പ്രതി പിടിയില്‍. ഒന്നാം പ്രതി മുഹമ്മദ് ആണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. അതേസമയം നാല് പേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. അതേസമയം അഭ്യുമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്കുണ്ടെന്ന് സൂചനയുണ്ട്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫ് ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ […]
അഭിമന്യുവിന്‍റെ കൊലപാതകം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്ക്
കൊച്ചി: എറണാകുളം മഹാരാജാസ് കൊളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭ്യുമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്ക്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫ് ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളരുത്തി സ്വദേശി ഷമീര്‍ ആണെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തെ തടസപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോളെജുകളിലെ […]
ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി. കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മഹാരാജാസ് കോളജിലെ അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. അഭിമന്യുവിന്‍റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം […]
നാളെ എസ്ഡിപിഐയുടെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഫൈസി അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്, മനോജ് കുമാര്‍, റോയി അറയ്ക്കല്‍, ഷൌക്കത്ത് അലി, എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന […]
അഭിമന്യു കൊലക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്ന് അന്വേഷണസംഘം
കൊച്ചി : അഭിമന്യു കൊലക്കേസിലെ പ്രതികള്‍ കേരളത്തിനകത്ത് തന്നെയുണ്ടെന്ന ഉറച്ചവിശ്വാസത്തില്‍ അന്വേഷണസംഘം. പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിന്‍റെ നിഗമനം. അതേസമയം കേസിന്‍റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നും പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായുമാണ് പൊലീസിന്‍റെ നിഗമനം. അതിനാലാണ് സംസ്ഥാനത്തെ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍കയറി രാത്രിയടക്കം പൊലീസ് റെയ്ഡ് […]
അഭിമന്യു വധം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് പിടിയില്‍
തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.െഎ. നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് പിടിയില്‍. കെ.എച്ച്. നാസറിനെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ആലുവ പോലീസ് നടത്തിയ തെരച്ചിലില്‍ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെവരെ നാസറിനെ ചോദ്യംചെയ്തു. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവയില്‍ അറസ്റ്റുചെയ്തവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് […]
അഭിമന്യു കേസ്; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈമണ്‍ ബ്രിട്ടോ
കൊച്ചി:എറണാകുളം മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികന്‍ സൈമണ്‍ ബ്രിട്ടോ. കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകികളെ പിടൂകൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികള്‍ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പൊലീസ് […]
അഭിമന്യു വധം: 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ പിടിച്ചെടുത്തു. കൊലയെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ്. ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കുന്നയാളുമാണ്. അക്രമിസംഘത്തിന് സഹായം നല്‍കിയ മട്ടാഞ്ചേരി സ്വദേശി അനസ് രണ്ടു ദിവസം മുൻപ് പിടിയിലായിരുന്നു. അനസ് പോപ്പുലര്‍ ഫ്രണ്ട് […]
അഭിമന്യു വധക്കേസ്; പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന
അഭിമന്യു വധക്കേസില്‍ കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്കു കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായി സൂചന. കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇതിനിടെ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നുവേന്നാണ് പോലീസിനു ലഭിച്ച വിവരം. കൊച്ചിയില്‍നിന്നും റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെനിന്ന് വിദേശത്തേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. പ്രതികള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചു. കൊലയാളി സംഘത്തിന് നേതൃത്വം നല്‍കിയത് നെട്ടൂര്‍ […]







