അഭിമന്യു വധം: ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. നെട്ടുര്‍ സ്വദേശി അബ്‌ദുള്‍ നാസര്‍ ആണ്‌ പിടിയിലായത്‌. ഇതോടെ കേസില്‍ 18 പേര്‍ അറസ്‌റ്റിലായി. എസ്‌ഡിപിഐ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരാണ്‌ മൂന്നാര്‍ വട്ടവട സ്വദേശിയായ അഭിമന്യുവിനെ കുത്തിക്കൊന്നത്‌. ക്യാമ്പസ്‌ ഫ്രണ്ട്‌ കൊച്ചി എരിയാ ട്രഷറര്‍ റെജീബ്‌ അടക്കമുള്ളവര്‍ അറസ്‌റ്റിലായവരിലുണ്ട്‌.

അഭിമന്യൂ വധം: മുഖ്യപ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. നെട്ടൂര്‍ സ്വദേശി റജീബ് ആണ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റജീബ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ആയുധങ്ങളുമായാണ് റജീബ് എത്തിയത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വെച്ചാണ് റജീബ് പിടിയിലായത്. ജൂലൈ 2ന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളജിന്‍റെ പിന്‍ ഗേറ്റിന് സമീപത്തെ ചുവര് എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് […]

അഭിമന്യുവിന്‍റെ പേരില്‍ പുറത്തിറക്കിയ കോളജ് മാഗസീന്‍ കത്തിച്ച്‌ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍

മലപ്പുറം: ക്യാമ്പസ് ഫ്രണ്ട്-എസ്‌‌ഡിപിഐ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്‍റെ പേരിലിറക്കിയ മാഗസിന്‍ കത്തിച്ചു. മലപ്പുറം പാലേമാട് കോളേജ് യൂണിയന്‍റെ ‘അഭിമന്യു’ എന്ന മാഗസിനാണ് നടുറോഡില്‍ അഗ്നിക്കിരയാക്കിയത്. പാലേമാടുള്ള ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളേജ് പുറത്തിറക്കിയ മാഗസിനാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ തൗഫീഖിന്‍റെ നേതൃത്വത്തിലാണ് മാഗസിന്‍ കത്തിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് തിങ്കളാഴ്‌ച്ചയാണ് മാഗസിന്‍ പ്രകാശനം […]

അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്

കൊച്ചി: മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്. ആയുധങ്ങളെത്തിച്ചത് സനീഷെന്ന് പൊലീസ് റിപ്പോര്‍ട്ട്. കത്തി കരുതിയിരുന്നത് ആറാം പ്രതി സനീഷാണ്. കത്തി കാണിച്ച് സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തി, ഇടിക്കട്ട, ഉരുട്ടി മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചു. പള്ളുരുത്തി സ്വദേശിയാണ് സനീഷ്.  മുഹമ്മദ് കോളെജിലേക്ക് വിളിച്ചുവരുത്തിയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും  ജെ.ഐ. മുഹമ്മദ്, ക്യാംപസ് […]

അഭിമന്യു കൊലക്കേസ്; ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിന്‍റെ കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്തായി. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതാണ് ഈ റിപ്പോര്‍ട്ട്. കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. എസ്.എഫ്.ഐ ക്കാരെ നേരിടാനെത്തിയ എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നു. രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ […]

അഭിമന്യുവിന് വേണ്ടി സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി പിരിച്ചത് 2.11 കോടി

കൊച്ചി: മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും നാലു വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചു. ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴില്‍ പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ് ഇതിലേറെയും. ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടില്‍ ബുധനാഴ്ചവരെ എത്തിയ 39,48,070 രൂപയും […]

അഭിമന്യു വധം: മുഖ്യ പ്രതി മുഹമ്മദ്‌ റിഫ പിടിയില്‍

കൊച്ചി: അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ക്കൂടി പിടിയില്‍. ക്യാമ്പസ്‌ ഫ്രണ്ട് സംസ്ഥാന്‍ സെക്രട്ടറി മുഹമ്മദ്‌ റിഫയാണ് ഇന്ന് പൊലീസ് പിടിയിലായത്.  അഭിമന്യു വധത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ഇയാള്‍ എന്ന് പൊലീസ് പറയുന്നു. തലശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ നിയമ വിദ്യാര്‍ഥിയാണ്. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ പദ്ധതിയിട്ട പ്രകാരം നടന്ന കൊലപാതകത്തില്‍ ആരാണ് അഭിമന്യുവിനെയും അര്‍ജുനേയും കുത്തിയതെന്ന വിവരം റിഫയില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിന് ലഭിച്ച […]

അഭിമന്യു വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സനീഷാണ് അറസ്റ്റിലായത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. ഒന്നാം പ്രതി മുഹമ്മദിന് എസ്.എഫ്.ഐയുമായി മൂന്ന് വര്‍ഷത്തെ ശത്രുതയുണ്ട്. സന്ദേശങ്ങള്‍ കൈമാറിയ ഫോണുകള്‍ പ്രതികള്‍ നശിപ്പിച്ചു. നിര്‍ണായക വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.    

മഹാരാജാസ് കോളെജിലേക്ക് മലപ്പുറത്തുനിന്ന് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങളെത്തി

കൊച്ചി: മഹാരാജാസ് കോളെജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി. ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്‍റെ ആവശ്യകതയെ കുറിച്ചതും പ്രതിപാദിക്കുന്ന പുസ്തകമാണ് കണ്ടെത്തിയത്. മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള മേല്‍വിലാസത്തിലാണ് പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്. സംഭവത്തില്‍ കോളെജ് സൂപ്രണ്ടിന്‍റെ’ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളെജിലെ പ്രിന്‍സിപ്പളിന്‍റെയും സൂപ്രണ്ടിന്‍റെയും ജീവനക്കാരുടെയും പേരില്‍ തപാലിലാണ് പുസ്തകം എത്തിയിരിക്കുന്നത്. എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയം ഇതിനോടകം ബലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളെജിലേക്ക് തീവ്രവാദസ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്. […]

അഭിമന്യു വധക്കേസില്‍ മുപ്പതിലേറെ പ്രതികള്‍

കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ മുപ്പതിലേറെയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പതിനഞ്ച് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ബാക്കിയുള്ളവര്‍ ഇവര്‍ക്ക് സഹായം ചെയ്‌തവരാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ 12 പേരുടെ അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളത്. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപ്പെടാന്‍ സഹായിച്ചവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെയാണ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി കാമ്ബസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റും കോളേജിലെ മൂന്നാം വര്‍ഷ അറബി ബിരുദ വിദ്യാര്‍ത്ഥിയുമായ ചേര്‍ത്തല അരൂക്കുറ്റി വടുതല പൊറ്റംതാഴത്ത് മുഹമ്മദിനെ […]