അഭിമന്യു വധക്കേസില്‍ മുപ്പതിലേറെ പ്രതികള്‍

കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ മുപ്പതിലേറെയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പതിനഞ്ച് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ബാക്കിയുള്ളവര്‍ ഇവര്‍ക്ക് സഹായം ചെയ്‌തവരാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ 12 പേരുടെ അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളത്. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപ്പെടാന്‍ സഹായിച്ചവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ഇന്നലെയാണ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി കാമ്ബസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റും കോളേജിലെ മൂന്നാം വര്‍ഷ അറബി ബിരുദ വിദ്യാര്‍ത്ഥിയുമായ ചേര്‍ത്തല അരൂക്കുറ്റി വടുതല പൊറ്റംതാഴത്ത് മുഹമ്മദിനെ (19) മംഗലാപുരത്തിന് സമീപം ട്രെയിനില്‍ നിന്ന് പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.

കൊലപാതകത്തിന് ശേഷം ഗോവയിലെ ഒരു മുസ്ലിം പള്ളിയില്‍ ഇമാമായി ഒളിവില്‍ കഴിയുകയായിരുന്നു മുഹമ്മദ്. ഇവിടെ നിന്ന് കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് കടക്കാന്‍ മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനെ ബന്ധപ്പെട്ടത് പൊലീസ് കണ്ടെത്തി. ഈ കോള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മംഗലാപുരത്തിന് സമീപം ട്രെയിനില്‍ ഇയാളെ പിടികൂടിയത്.

prp

Related posts

Leave a Reply

*