ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം; സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ്

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ എ​തി​ര്‍​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് സു​പ്രീം​കോ​ട​തി​യി​ല്‍..  ക്ഷേ​ത്ര​ത്തി​ലെ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ​വി​ഷ​യ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്.

എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ളെ​യും ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ല. സ്ത്രീ​ക​ളോ​ടു​ള്ള വി​വേ​ച​ന​മ​ല്ല ഇ​തെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് സു​പ്രീ​കോ​ട​തി​യെ നിലപാട് അ​റി​യി​ച്ചു.

പു​രു​ഷ​ന്മാ​ര്‍​ക്കു ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​ന​മാ​കാ​മെ​ന്നു സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച നി​രീ​ക്ഷി​ച്ചി​രു​ന്നു. സ്വ​കാ​ര്യ​ക്ഷേ​ത്ര​മെ​ന്ന സ​ങ്ക​ല്പം ഇ​ല്ലെ​ന്നും ആ​ര്‍​ത്ത​വ​ത്തി​ന്‍റെ പേ​രി​ല്‍ പ​ത്തു വ​യ​സ് മു​ത​ല്‍ 50 വ​യ​സ് വ​രെ​യു​ള്ള സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​ത് കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

prp

Related posts

Leave a Reply

*