അഭിമന്യുവിന്‍റെ പേരില്‍ പുറത്തിറക്കിയ കോളജ് മാഗസീന്‍ കത്തിച്ച്‌ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍

മലപ്പുറം: ക്യാമ്പസ് ഫ്രണ്ട്-എസ്‌‌ഡിപിഐ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്‍റെ പേരിലിറക്കിയ മാഗസിന്‍ കത്തിച്ചു. മലപ്പുറം പാലേമാട് കോളേജ് യൂണിയന്‍റെ ‘അഭിമന്യു’ എന്ന മാഗസിനാണ് നടുറോഡില്‍ അഗ്നിക്കിരയാക്കിയത്.

പാലേമാടുള്ള ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളേജ് പുറത്തിറക്കിയ മാഗസിനാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ തൗഫീഖിന്‍റെ നേതൃത്വത്തിലാണ് മാഗസിന്‍ കത്തിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

തിങ്കളാഴ്‌ച്ചയാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. ക്യാമ്പസ് ഫ്രണ്ടിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

prp

Related posts

Leave a Reply

*