അഭിമന്യു വധം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കാമ്ബസുകളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്നും വ്യക്തമാക്കി. മഹാരാജാസ് വിഷയത്തില്‍ പ്രതികള്‍ കാമ്ബസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനു പിന്നാലെ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാല്‍ കാമ്പസ് ഫ്രണ്ടാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞിരുന്നു. നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത പോലീസ് 20ലേറെപ്പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണമഴിച്ചുവിട്ടതെന്നും ഇവരില്‍ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയരുന്നു.

prp

Related posts

Leave a Reply

*