ഇത് സ്വപ്ന സാക്ഷാത്കാരം; അഭിമന്യുവിന്‍റെ വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

ഇടുക്കി: സിപിഐ എം അഭിമന്യുവിന്‍റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീടിന്‍റെ താക്കോല്‍ദാനം മുഖ്യമന്ത്രി  പിണറായി വിജയന്‍ കൈമാറി. രാവിലെ പത്തിന് വട്ടവടയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു മുഖ്യമന്ത്രി വീടിന്‍റെ താക്കോലും  അഭിമന്യുവിന്‍റെ മാതാപിതാക്കളുടെ പേരില്‍ സി പി എം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയും കൈമാറിയത്. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്‍റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് അഭിമന്യു സ്മരണാര്‍ത്ഥമുള്ള വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാല്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.

വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാന്‍ സ്വന്തമായൊരു വായനശാല. അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും ഈ ആഗ്രഹം ഏറ്റെടുത്തപ്പോള്‍ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായിട്ടാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ എത്തിയത്.

prp

Related posts

Leave a Reply

*