അഭിമന്യു കൊലപാതകം: 8 പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: മഹാരാജാസ് എസ് എഫ് ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കൊച്ചി സിറ്റി പോലീസിന്‍റെതാണ് നടപടി.

കേസിലെ പ്രതികളായ എറണാകുളം പാണാവള്ളി നമ്പിപുത്തലത്തു വീട്ടില്‍ മുഹമ്മദ് ഹഷീം, കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്ന തന്‍സീല്‍, മസ്ജിദ് റോഡ് മേക്കാട്ട് വീട്ടില്‍ സനിദ്, പാലിയത്തു വീട്ടില്‍ ഫായിസ്, ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലിം, കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടില്‍ ഷിഫാസ്, മസ്ജിത് റോഡ് മേക്കാട്ട് വീട്ടില്‍ സഹല്‍, പള്ളുരുത്തി പുതുവീട്ടില്‍ പറമ്ബില്‍ ജിസാല്‍ റസാഖ് എന്നിവര്‍ക്കെതിരെയാണ് ലുക്ക്‌ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.

കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്‍റുമായ മുഹമ്മദും പള്ളുരുത്തി സ്വദേശിയായ സനീഷും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 13 പ്രതികള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ പ്രതികളായിട്ടുള്ള 16 പേര്‍ക്ക് എതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച്‌ ഇവരുടെ ജാമ്യാപേക്ഷക്കുള്ള നീക്കം തടയാനാണ് പൊലീസ് ശ്രമം.

prp

Related posts

Leave a Reply

*