ന്യൂഡല്‍ഹി: തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി നിലപാട് ആരാഞ്ഞപ്പോഴാണ് സുപ്രധാന ആവശ്യം ഹാദിയ ഉന്നയിച്ചത്. അടച്ചിട്ട കോടതിയില്‍ വാദം വേണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആവശ്യം കോടതി തള്ളി.
അതേസമയം ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമെന്ന് അശോകന്‍റെ ഗുരുതര ആരോപണം. അശോകന്‍റെ അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഷെഫിന്‍ ജഹാന് തീവ്രാവാദ ബന്ധം തെളിയിക്കുന്ന വിഡിയോ തെളിവുണ്ടെന്ന് പറഞ്ഞത്. ഐസിസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ മന്‍സിയോട് ചോദിച്ചെന്നും ശ്യാം ദിവാന്‍ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. വര്‍ഗീയ പ്രത്യാഘാതമുണ്ടാക്കുന്ന കേസാണ് ഇതെന്നും അദ്ദേഹം വാദിച്ചു.
കേസില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. അശോകന്‍റെയും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍റെയും എന്‍.ഐ.എയുടെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി കേസ് നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.

