എന്‍ഐഎ റിപ്പോര്‍ട്ട് എതിരാകുമോ?; ഹാദിയ ഇന്ന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ ഇന്നു നേരിട്ടു ഹാജരാകും. ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ വൈകീട്ട് മൂന്നു മണിക്ക് നടപടി ക്രമങ്ങള്‍ ആരംഭിക്കും.

ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കനത്ത പൊലീസ് കാവലില്‍ കേരളാ ഹൗസിലാണു പാര്‍പ്പിച്ചിരിക്കുന്നത്.  അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചേക്കും.

ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ അശോകന്‍റെ അഭിഭാഷകര്‍ ഇന്ന് സുപ്രീംകോടതിയില്‍ വാദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അശോകനെ പിന്തുണയ്ക്കാന്‍ എന്‍ ഐ എ തയ്യാറായേക്കും. എന്നാല്‍, ഇത് സാധൂകരിക്കുന്ന മെഡിക്കല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഷെഫിന്‍ തന്‍റെ ഭര്‍ത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തരോടു ഹാദിയ തുറന്നടിച്ചിരുന്നു.എന്നാല്‍, അതു കണക്കിലെടുക്കേണ്ടെന്നാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

 

prp

Related posts

Leave a Reply

*