ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. വിവാഹം നിയമപരമെന്ന് പരമോന്നത കോടതി അസന്നിഗ്ദമായി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നേരത്തെ തന്നെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.
വീട്ടുതടങ്കലില്‍ പീഡനമേറ്റത് ഉള്‍പ്പെടെ ഹാദിയയുടെ ആരോപണങ്ങളില്‍ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചിരുന്നു. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഐഎയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദമുണ്ടായി, ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കാന്‍ ശ്രമിച്ചു, വീട്ടുതടങ്കലില്‍ മര്‍ദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അച്ഛന്‍ അശോകന്‍ അടക്കമുളളവര്‍ക്കെതിരെ ഹാദിയ ഉന്നയിച്ചിരുന്നത്.
എന്‍ഐഎ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നും ഭീകരബന്ധമുള്ളയാളെന്ന മട്ടില്‍ ചോദ്യംചെയ്തെന്നുമാണു ഹാദിയയുടെ മറ്റൊരു ആരോപണം. എന്നാല്‍ ഹാദിയ മതം മാറിയതിലല്ല, ഭീകരവാദ ബന്ധമുള്ളയാളെ വിവാഹം ചെയ്തതിനെയാണ് എതിര്‍ക്കുന്നതെന്ന് അശോകന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറഞ്ഞിരുന്നു. ഹാദിയയെ ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയാക്കാനും യെമനിലേക്കു കടത്താനും ശ്രമമുണ്ടായി. കൂട്ടുകാരി അമ്ബിളി പിന്തിരിപ്പിച്ചതു കൊണ്ടുമാത്രമാണു ശ്രമം പരാജയപ്പെട്ടതെന്നും അശോകന്‍ ആരോപിച്ചിരുന്നു.

