ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതി വിധി ഇന്ന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍  സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ സുപ്രീംകോടതി  വിധി ഇന്ന്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി  പറയുക. ശബരിമലയില്‍  എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുക.

എന്നാല്‍  സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നു വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു . ഇതും കോടതി പരിഗണിക്കും.    സര്‍ക്കാറുകള്‍  മാറുന്നതിനനുസരിച്ച്    ഇത്തരം കേസുകളില്‍ നിലപാട് മാറ്റാന്‍ കഴിയുമോ എന്നും  പരിശോധിക്കും.

കേസില്‍ ദേവസ്വം ബോര്‍ഡിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി  പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

 

prp

Related posts

Leave a Reply

*