ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ അന്തിമ വിധി ഇന്ന്‍

ന്യൂഡല്‍ഹി: പാമ്പാടി നെഹറു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‍ , ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കോടതി നിര്‍ദേശിച്ചു.

കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മറുപടി നല്‍കാന്‍ കാലതാമസം വരുത്തിയ സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞതവണ കോടതി വിമര്‍ശിച്ചത്.

prp

Related posts

Leave a Reply

*