ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ താജ്മഹലിന് സമീപം ബഹുനില പാര്‍ക്കിനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു. സ്മാരകത്തിന്‍റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് കോടതി അനുമതി നിഷേധിച്ചത്.
താജ്മഹലിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന ബഹുനില പാര്‍ക്കിങ് സംവിധാനം പൊളിച്ചു നിക്കാന്‍ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മെഹ്ത സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എം.ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ നയം വ്യക്തമാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിക്കാതിരുന്ന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് തുടര്‍വാദത്തിനായി നവംബര്‍ 20 ലേക്ക് മാറ്റുകയായിരുന്നു.

