24 എംപിയുടെ സെല്‍ഫി ക്യാമറയുമായി വിവോ വി7

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍  ‘വി 7’  ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വിവോ വി7 പ്ലസിനെ പോലെ തന്നെ സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടാണ് വി 7 നും  രംഗത്തിറക്കിയിരിക്കുന്നത്.

18,990 രൂപയാണ് ഫോണിന് ഇന്ത്യയില്‍ വില. ഷാമ്പയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലാണ് വിവോ വി 7 വിപണിയിലെത്തിയിരിക്കുന്നത്.

24 മെഗാപ്കിസലിന്‍റെ സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്  . 16 മെഗാ പിക്സലിന്‍റെതാണ് റിയര്‍ ക്യാമറ. മൂണ്‍ലൈറ്റ് ഗ്ലോ, ഫെയ്സ് ആക്സസ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാവും. 4ജിബി റാം, 32 ജിബി ഇന്‍റെണല്‍ സ്റ്റോറേജ് , 5.7 എച്ച്‌ഡി ഫുള്‍ വ്യൂ ഡിസ്പ്ലേ, 3000 mAh ബാറ്ററി ലൈഫ്, 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ SoC, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍  എന്നിവയാണ് ഇതിന്‍റെ മറ്റു പ്രധാന സവിശേഷതകള്‍.

 

prp

Related posts

Leave a Reply

*