രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു-VIDEO

ഹൈദരാബാദ്: രണ്ടാം വിവാഹം ചോദ്യം ചെയ്തതിന് തെലങ്കാന രാഷ്ട്ര സമിതി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബോഡുപാല്‍ സ്വദേശിയും ടിആര്‍എസ് യുവനേതാവുമായ പി ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ പരസ്യമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ ഭാര്യ സംഗീതയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്ച അമ്മയ്ക്കും സഹോദരനുമൊപ്പമാണ് റെഡ്ഡിയുടെ രണ്ടാംവിവാഹം ചോദ്യം ചെയ്യാന്‍ സംഗീത എത്തിയത്. എന്നാല്‍ റെഡ്ഡിയും മാതാവും ചേര്‍ന്ന് യുവതിയെ അസഭ്യം പറയുകയും വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവാഹം ചോദ്യം ചെയ്ത സംഗീതയെ വളരെ ക്രൂരമായാണ് ഇയാള്‍ മര്‍ദ്ദിച്ചത്. തലമുടിക്ക് കുത്തിപ്പിടിച്ച്‌ അടിക്കുകയും വലിച്ചെറിയുകയും ചെയ്തു. വീഡിയോ കാണാം.

2011 ലാണ് റെഡ്ഡിയുടെയും സംഗീതയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ട്. വിവാഹത്തിന്ശേഷം പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നെന്നും പിന്നീടാണ് ഇയാള്‍ വിവാഹബന്ധം വേര്‍പെടുത്താതെ തന്നെ മറ്റൊരു വിവാഹം കഴിച്ച വിവരം പെണ്‍കുട്ടി അറിയുന്നതെന്നും പൊലീസ് പറയുന്നു. സംഗീതയുടെ പരാതിയില്‍ പൊലീസ് റെഡ്ഡിക്കും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

prp

Related posts

Leave a Reply

*