ഹരിവരാസനം വീണ്ടും പാടാനൊരുങ്ങി ഗാന ഗന്ധര്‍വന്‍

എരുമേലി: ശബരിമലയില്‍ അയ്യപ്പന്‍റെ ഉറക്കുപാട്ടായ ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു.

1922ല്‍ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്ടക രൂപത്തില്‍ രചിച്ച കീര്‍ത്തനമാണ് ഹരിവരാസനം. പിന്നീട് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്‍ മാസ്റ്റര്‍  കീര്‍ത്തനം ചിട്ടപ്പെടുത്തി.

അന്ന് പക്ഷേ ആലാപനം അനായാസമാക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ഓരോ വരിയിലും ഉണ്ടായിരുന്ന ‘സ്വാമി’ എന്ന പദം ഒഴിവാക്കുകയായിരുന്നു. രണ്ടുവാക്കുകള്‍ ചേര്‍ത്തപ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും ഒരു പിഴവും കൂടി വന്നു. അരി(ശത്രു), വിമര്‍ദ്ദനം(നിഗ്രഹം) എന്നീ പദങ്ങള്‍ പിരിച്ച്‌ ഉച്ചരിക്കേണ്ടതായിരുന്നു എന്നാല്‍ അരിവി മര്‍ദ്ദനം എന്നാണ് പാടിയത്.

ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്നും പഴയ പാട്ട് മാറ്റി സംശുദ്ധമായ കീര്‍ത്തനം തന്നെ ശബരിമലയില്‍ പ്രാബല്യത്തിലാക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*