കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ ആസ്ഥാന ഗായകന്‍ എവിടെയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: എല്ലാത്തില്‍ നിന്നും വ്യത്യസ്തമാണ് നമ്മുടെ പിസി. വിവാദം ഉണ്ടാക്കാന്‍ ഒരു സെക്കന്‍റ് മതി. പ്രളയക്കെടുതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നമ്മുടെ പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്‍റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം. യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് […]

യേശുദാസിന്‍റെ ശബ്​ദത്തോടുള്ള സാമ്യം പ്രശ്​നമായില്ല; അഭിജിത്തിന്​ രാജ്യാന്തര പുരസ്​കാരം

കൊച്ചി:യേശുദാസിന്‍റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ട അഭിജിത് വിജയന് രാജ്യാന്തര പുരസ്‌കാരം. നേരത്തെ അഭിജിത്തിന് സംസ്ഥാന പുരസ്‌ക്കാരം നല്‍കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അവസാന റൗണ്ട് വരെ എത്തിയപ്പോഴാണ് ശബ്ദത്തിന്‍റെ ഉടമ യേശുദാസ് ആയിരുന്നില്ല എന്ന് ജൂറി അംഗങ്ങള്‍ക്ക് മനസിലായതെന്നും ഇതേതുടര്‍ന്ന് അവാര്‍ഡ് നിഷേധിക്കുകയായിരുന്നു എന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇപ്പോള്‍ മധുര പ്രതികാരമെന്നപോലെ മികച്ച ഗായകനുള്ള അവാര്‍ഡ് അഭിജിത്തിനെ തേടിയെത്തിയിരിക്കയാണ്. അവാര്‍ഡ് ലഭിച്ച സന്തോഷം അഭിജിത്ത് തന്നെയാണ് തന്റെ […]

നരച്ച താടിയും മുടിയുമുണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല; യേശുദാസിനെ പിന്തുണച്ച് ജെസ്മി

മലയാളത്തിന്‍റെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തിലും സെല്‍ഫി എടുക്കാന്‍ വന്ന ആരാധകനോടു തട്ടിക്കയറിയ വിഷയത്തിലുമൊക്കെ സമൂഹത്തിനു മുമ്പില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ യേശുദാസ് സാധാരണ മനുഷ്യനാണ് എന്നും ആരാധകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കുകയാണ് എന്നും എഴുത്തുകാരി ജെസ്മി പറയുന്നു. സെല്‍ഫി, സെല്‍ഫിഷ് ഗാന ഗന്ധര്‍വന്‍, പിന്നെ ഞാന്‍ എന്ന വിഷയത്തില്‍ ജെസ്മി സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ: അനുകൂലവും പ്രതികൂലവും ആയ ഒരുപാട് പ്രതികരണങ്ങള്‍ ഗാനഗന്ധര്‍വന്‍റെ സെല്‍ഫി സംഭവത്തില്‍ വായിച്ചു. […]

ബ്രോ, ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍; യേശുദാസിനെ ട്രോളി ഗിന്നസ് പക്രു

   വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയര്‍ന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇത്രയും പ്രശസ്തിയുള്ള യേശുദാസിനെ പോലെയുള്ളവര്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീംകുമാറിന്‍റെ നിലപാട്. എന്നാല്‍ ഗിന്നസ് പക്രു ഗാനഗന്ധര്‍വനെ ട്രോളിയിരിക്കുകയാണ്. ഒരു ഫ്രീക്കന്‍ കുട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് ‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’ എന്ന കുറിപ്പും ഇട്ടിരിക്കുകയാണ് പക്രു. […]

‘നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു; അത് അങ്ങ് പോയികിട്ടി’; യേശുദാസിനെതിരെ സോഷ്യല്‍മീഡിയ-VIDEO

ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന വേളയില്‍ തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത യുവാവിനെതിരെ മോശമായി പ്രതികരിച്ച യേശുദാസിനെതിരെ സോഷ്യല്‍മീഡിയ രംഗത്ത്. ആ ഹിന്ദി ചെക്കന്‍ ആരാധന മൂത്ത് ഒരു ഫോട്ടോയെടുക്കുമ്പോഴേക്കും എന്താണ് നിങ്ങള്‍ക്ക് നഷ്ടമായതെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു. ഈ അംഗീകാരം ആരാധകര്‍ നല്‍കിയതാണ്, അല്ലെങ്കില്‍ നിങ്ങള്‍ വെറും പൂജ്യമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ ജനങ്ങള്‍ പ്രതികരിച്ചു. വിവാദത്തിലായ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ യേശുദാസ് ആദ്യം പങ്കെടുക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഉച്ചയോടെ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ നിന്നു […]

ഗാനഗന്ധര്‍വ്വന് ഇന്ന് എഴുപത്തെട്ടിന്‍റെ മധുരം

ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 78-ാം പിറന്നാള്‍. മലയാള സംഗീത ലോകത്തെ പകരംവെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്‍റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്‍റെ ജനനം. 1949 ല്‍  ഒമ്പതാം വയസ്സില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച അദ്ദേഹം, 1961 ല്‍ കെഎസ് ആന്‍റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..!’ എന്നുതുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടിയാണ് […]

ഹരിവരാസനം വീണ്ടും പാടാനൊരുങ്ങി ഗാന ഗന്ധര്‍വന്‍

എരുമേലി: ശബരിമലയില്‍ അയ്യപ്പന്‍റെ ഉറക്കുപാട്ടായ ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു. 1922ല്‍ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്ടക രൂപത്തില്‍ രചിച്ച കീര്‍ത്തനമാണ് ഹരിവരാസനം. പിന്നീട് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്‍ മാസ്റ്റര്‍  കീര്‍ത്തനം ചിട്ടപ്പെടുത്തി. അന്ന് പക്ഷേ ആലാപനം അനായാസമാക്കാന്‍ ദേവരാജന്‍ […]