ഗാനഗന്ധര്‍വ്വന് ഇന്ന് എഴുപത്തെട്ടിന്‍റെ മധുരം

ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 78-ാം പിറന്നാള്‍. മലയാള സംഗീത ലോകത്തെ പകരംവെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്.

സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്‍റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്‍റെ ജനനം. 1949 ല്‍  ഒമ്പതാം വയസ്സില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച അദ്ദേഹം, 1961 ല്‍ കെഎസ് ആന്‍റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..!’ എന്നുതുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടിയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീടിങ്ങോട്ട് 55 വര്‍ഷം നീണ്ട സംഗീത യാത്രയില്‍ പാടിത്തീര്‍ത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍. ഏഴു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരം 43 പ്രാവശ്യവും അദ്ദേഹം നേടി. കേരള സര്‍ക്കാരിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകളുടെ അവാര്‍ഡുകളും നേടിയിട്ടുണ്ട്. തന്‍റെതായി കുറിച്ച നേട്ടങ്ങളില്‍ പത്മവിഭൂഷണ്‍(2017), പത്മഭൂഷണ്‍(2002), പത്മശ്രീ(1973) പുരസ്കാരങ്ങളും ഉള്‍പ്പെടുന്നു.

പകരംവെക്കാന്‍ മറ്റൊരു  അതുല്യകലാകാരനില്ലാതെ യേശുദാസ് ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനായി മാറുകയാണ്.

prp

Related posts

Leave a Reply

*