ആലപ്പുഴ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയാറായില്ല. ശബരിമലയില്‍ പോകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഭക്തരുടെ തിരക്കാണ്. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ഭക്തര്‍ ഓരോ തവണയും എത്തുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ […]
Tag: supreme court order
ശബരിമല വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി. സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാക്കും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി വിശദമാക്കി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില‌്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 മത്തെ വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് […]
ചരിത്രവിധിയുമായി സുപ്രീംകോടതി; ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം
ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ വിപ്ലവാത്മകമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. ആര്‍ത്തവത്തിന്‍റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിച്ചു. പ്രായഭേദമന്യേയുള്ള […]
ശബരിമല സ്ത്രീ പ്രവേശനം; സുപ്രീകോടതി വിധി നാളെ
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു പ്രധാന ആവശ്യം. ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ […]
അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടില്ല
ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. 1994ലെ ഇസ്മയില്‍ ഫറൂഖി കേസില്‍ സുപ്രീം കോടതിയുടെ പുനഃപരിശോധന ഉണ്ടാകില്ലെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നംഗ ബെഞ്ചില്‍ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടായത്. ചീഫ് ജസ്റ്റീസും ജസ്റ്റീസ് അശോക് ഭൂഷണി ചേര്‍ന്നാണ് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടണ്ടതില്ലെന്നും 94ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും വിധിച്ചത്. അതേസമയം, ബെഞ്ചിലെ മറ്റൊരംഗമായ ജസറ്റീസ് അബ്ദുള്‍ നസീര്‍ ഇക്കാര്യത്തില്‍ […]
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി
ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി വ്യക്തമാക്കി. തുല്യത ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. മലയാളിയായ ജോസഫ് ഷൈനാണ് 497 […]
സുപ്രീംകോടതി നടപടിക്രമങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതോടു കൂടി കൂടുതല്‍ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ആദ്യം സംപ്രേക്ഷണം സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴിയാകും നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടു കൂടി പ്രധാന […]
ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് സുപ്രീംകോടതി. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദm. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാര്‍ നിയമത്തിലെ 33(2) , സെക്ഷന്‍ 57 എന്നിവ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സെക്ഷന്‍ 57 പ്രകാരം ആധാര്‍ വിവരങ്ങള്‍ കേന്ദ്രത്തിനും കോര്‍പ്പേറ്റിനും കൈമാറുന്നതിന് തടസമില്ലായിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍ ജോയിന്‍റെ സെക്രട്ടറിക്ക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് തടസമില്ലെന്നാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ […]
ഇരകളുടെ പേര് പരസ്യപ്പെടുത്തരുതെന്ന് വീണ്ടും സുപ്രീംകോടതി
ന്യൂഡല്‍ഹി: ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ പേരോ ചിത്രങ്ങളോ പരസ്യപ്പെടുത്തരുതെന്ന് വീണ്ടും സുപ്രീംകോടതി നിര്‍ദേശം. ഇരയായവരുടെ ചിത്രങ്ങളോ മോര്‍ഫ് ചെയ്ത ചിത്രങ്ങളോ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഹകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും എന്‍പിഎക്കും നോട്ടീസ് അയച്ചു. ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കോടതി നടപടി. മുസാഫര്‍പൂര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിയ പാറ്റ്‌ന ഹൈക്കോടതി വിധിയും സുപ്രീംകോടതി […]
വിധിയില്‍ സന്തോഷം, സിബിഐ അന്വേഷണമായിരുന്നു അഭികാമ്യം: നമ്പി നാരായണന്‍
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍. വിധി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരായിരുന്നവര്‍ക്കെതിരെ സിബിഐ അന്വേഷണം ആയിരുന്നു അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് പലപ്പോഴും നടന്നിട്ടുള്ള ജുഡീഷല്‍ അന്വേഷണങ്ങളുടെ ഭാവി എന്തായിരുന്നു എന്ന് അറിയാവുന്നതിനാലാണ് ഇത് സംബന്ധിച്ച് തനിക്ക് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന്‍ ആര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ഇതിനുള്ള സമയപരിധി ആറു മാസത്തില്‍ കൂടാന്‍ പാടില്ല […]










