സുപ്രീംകോടതി നടപടിക്രമങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതോടു കൂടി കൂടുതല്‍ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ആദ്യം സംപ്രേക്ഷണം സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴിയാകും നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടു കൂടി പ്രധാന കോടതികളുടെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറും. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്.

മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴിയാകും ആദ്യം സംപ്രേക്ഷണം നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*