ശബരിമല സ്ത്രീ പ്രവേശനം; വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയാറായില്ല. ശബരിമലയില്‍ പോകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഭക്തരുടെ തിരക്കാണ്. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ഭക്തര്‍ ഓരോ തവണയും എത്തുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ പോകില്ലെന്നും വെള്ളാപ്പള്ളി കോടതി വിധിയോട് പ്രതികരിച്ചു.

പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കോടതി വിധി അംഗീകരിച്ചേ മതിയാകൂ. വിധിയോട് ജനാഭിപ്രായം യോജിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതികള്‍ പോകില്ലെന്ന് തീരുമാനിച്ചാല്‍ വിധി അപ്രസക്തമാകുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*