മുഖ്യമന്ത്രിയും നാല് മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി; സിപിഐഎമ്മിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമം

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ സുപ്രധാന കാരണമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഏകദേശം 5 മിനിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സന്ദര്‍ശനം […]

വനിതാ മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന; ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: സിപിഐഎമ്മും സര്‍ക്കാരും മുന്‍കൈയ്യെടുത്ത് കൊണ്ടു വന്ന നവോത്ഥാന സമിതിയില്‍ വിള്ളല്‍. നവോത്ഥാന സമിതിക്കായി ശക്തമായി വാദിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തു വന്നതോടെയാണ് നവോത്ഥാന സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറ നീക്കി പുറത്തു വരുന്നത്. മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് പ്രതിയോഗികള്‍ക്ക് കരുത്തു പകരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ എതിരാളികള്‍ക്ക് കരുത്ത് നല്‍കും. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും […]

ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം മുതലെടുക്കാന്‍ ബിജെപിക്ക് കഴിയും. അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.  ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവർണ സംഗമമായതോടെ പോകാന്‍ കഴിയാതിരുന്നത് മഹാഭാഗ്യമായി. തന്‍റെ നിലപാടിന് എതിരായിരുന്നു അയ്യപ്പ സംഗമം.  ശബരിമലയില്‍ മുതലെടുപ്പിന് പലരും ശ്രമിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി […]

ശബരിമല സ്ത്രീ പ്രവേശനം; വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയാറായില്ല. ശബരിമലയില്‍ പോകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഭക്തരുടെ തിരക്കാണ്. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ഭക്തര്‍ ഓരോ തവണയും എത്തുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ […]

കുമ്മനത്തെ പോലെ നിഷ്‌കളങ്കനായ രാഷ്ട്രീയപ്രവര്‍ത്തകന് കേരളത്തില്‍ പിടിച്ചു നില്‍ക്കാനാകില്ല; വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: കുമ്മനത്തെ പോലെ നിഷ്‌കളങ്കന്‍ ആയ രാഷ്ട്രീയ പ്രവര്‍ത്തകന് കേരളം രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ അംഗീകാരമാണ് കുമ്മനത്തിന്‍റെ ഗവര്‍ണര്‍ പദവി. ബിജെപിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു നിര്‍ത്താന്‍ കുമ്മനത്തിന് സാധിച്ചില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കെ.എം മാണി എല്‍.ഡി.എഫിനെ കബളിപ്പിച്ചു എന്നിട്ട് ചേരേണ്ടിടത്തു പോയി ചേര്‍ന്നു.കെ.എം മാണി എരണ്ട പക്ഷിയെപ്പോലെയാണ്. എവിടൊക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ വന്നു വീഴും. മാണി യുഡിഎഫ് ലേക്ക് […]

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തോട് സ്‌നേഹവും കൂറും പുലര്‍ത്തുന്നവരെ സഹായിക്കും. പിന്തുണ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയനുകളോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി ചെങ്ങന്നൂർ, മാവേലിക്കര യൂണിറ്റുകൾക്ക് വെള്ളാപ്പള്ളി നിർദേശം നൽകി. യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഇൗഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരു […]

നമ്പൂതിരിയും നായാടിയും പിന്നെ വെള്ളാപ്പള്ളിയും…

സാമുദായിക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും ഗവണ്മെന്‍റുമായും വിലപേശലും നീക്കുപോക്കുകളും നടത്തുന്നത് കേരളത്തില്‍ പുതുമയല്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെയോ