നമ്പൂതിരിയും നായാടിയും പിന്നെ വെള്ളാപ്പള്ളിയും…

സാമുദായിക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും ഗവണ്മെന്‍റുമായും വിലപേശലും നീക്കുപോക്കുകളും നടത്തുന്നത് കേരളത്തില്‍ പുതുമയല്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെയോ
ഗവണ്മെന്‍റിനെയോ സ്വാധീനിക്കുന്നതിലും എളുപ്പം, ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിക്കുന്നതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. ഉത്തരേന്ത്യയിലും മറ്റും രാഷ്ട്രീയ പാര്‍ട്ടികളുടെ പിണിയാളുകളായിരുന്ന പല ഗുണ്ടാ നേതാക്കള്‍പോലും പിന്നീട് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും മന്ത്രിമാരും വരെയായ ചരിത്രവും നമുക്കന്യമല്ല. തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ മാറിമാറി ബിജെപി സഖ്യകക്ഷിയായതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ നീക്കത്തെ വിലകുറച്ച് കാണേണ്ടകാര്യമില്ല.velu_1739215f

എന്തായാലും യാത്രയ്ക്ക് ശേഷം നാനാജാതിമതസ്ഥരും ഒന്നാകുന്ന സമത്വസുന്ദര കേരളം ശ്രീ വെള്ളാപ്പള്ളി നേടിത്തരും എന്നകാര്യം സ്വന്തം സംഘാടനയില്‍ ഉള്ളവരെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ അടയാളങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ രൂഠമൂലമാണ്എന്ന് സമ്മതിക്കുന്നതല്ലേ സമത്വമുന്നേറ്റയാത്രയുടെ ആശയം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണല്ലോ നമ്പൂതിരി “മുതല്‍” നായാടി “വരെ” എന്ന ആശയം ഉരിത്തിരിഞ്ഞു വന്നതുതന്നെ. ശ്രീ വെള്ളാപ്പള്ളിയോ മകനോ അധികാരത്തില്‍ ഏറിയാല്‍ തീരുന്നതാണോ ഈ അസമത്വം. ആരാണ് ഒരു സമൂഹത്തെ മുഴുവന്‍ ജാതിയുടെ പേരില്‍ കീഴാളരെന്നു മുദ്രകുത്തി പീഡിപ്പിച്ചത് ? ഇത്തരം കാര്യങ്ങള്‍ അപഗ്രഥിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ആളുകള്‍ തീര്‍ച്ചയായും ഈ നീക്കത്തിന് കുടപിടിക്കും എന്നും കരുതാന്‍ വയ്യ.

prp

Related posts

Leave a Reply

*