ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തോട് സ്‌നേഹവും കൂറും പുലര്‍ത്തുന്നവരെ സഹായിക്കും. പിന്തുണ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയനുകളോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി ചെങ്ങന്നൂർ, മാവേലിക്കര യൂണിറ്റുകൾക്ക് വെള്ളാപ്പള്ളി നിർദേശം നൽകി. യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഇൗഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരു ജയിച്ചാലും തോറ്റാലും അവകാശപ്പെടില്ല, പിന്തുണ രാഷ്ട്രീയം നോക്കിയല്ല. മുമ്പ് പ്രചാരണത്തില്‍ സജി ചെറിയാനായിരുന്നു മുന്നില്‍, ഇപ്പോള്‍ ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്ലാവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ച വയ്ക്കും. സമു​ദായത്തെ സ്നേഹിക്കുന്നവർക്ക് വോട്ട് നൽകാനാണ് യോ​ഗം പ്രവർത്തകരോട് നിർദേശിക്കുന്നത്. മുന്നണികളെ നോക്കി വോട്ട് ചെയ്യാൻ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാട് ലജ്ജാകരമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

prp

Related posts

Leave a Reply

*