പ്രസവം നിരോധിച്ച നാട്ടില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം പ്രസവം: പിന്നീട് സംഭവിച്ചത്

ബ്രസീലിലെ ഒറ്റപ്പെട്ട ദ്വീപായ ഫെര്‍ണാണ്ടോ ഡി നൊറോണയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഫെര്‍ണാണ്ടോ ഡി നൊറോണയിലെ 22 കാരിയാണ് ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ച്ച പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ ദ്വീപില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ഒരു പ്രസവമാണ് ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്ബ് പ്രസവം നിരോധിച്ച ദ്വീപാണ് ഫെര്‍ണാണ്ടോ ഡി നൊറോണ.

വെള്ളിയാ‍ഴ്ച രാത്രി കുളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും പ്രസവം നടന്നെന്നുമാണ് യുവതി അധികൃതരോട് പറഞ്ഞത്. സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. നിയമം തെറ്റിച്ച്‌ പ്രസവിക്കാന്‍ മുതിര്‍ന്നതിനാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് യുവതി ദ്വീപ് അധികൃതരെ അറിയിച്ചത്. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഫെര്‍ണാണ്ടോ ഡി നൊറോണ ദ്വീപ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. വെറും 3000 ല്‍ താ‍ഴെ മാത്രമായിരുന്നു ദ്വീപിലെ ജനസംഖ്യ.

2001 ല്‍ യുനെസ്കോയുടെ ലോക പൈതൃക ദ്വീപായി പ്രഖ്യാപിച്ച ഫെര്‍ണാണ്ടോ ഡി നൊറോണ ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസവം നിരോധിച്ചതിനാല്‍ ദ്വീപിലെ ആശുപത്രികളില്‍ ഒന്നിലും തന്നെ ഗര്‍ഭിണികളെ ശുശ്രൂഷിക്കുന്നതിനോ പ്രസവം എടുക്കുന്നതിനോ ആവശ്യമായ സൗകര്യങ്ങളില്ല. അതുകൊണ്ടു തന്നെ 12 വര്‍ഷത്തിനു ശേഷമുണ്ടായ കുഞ്ഞിനെ ശുശ്രൂഷിക്കുന്നതിനായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിത്തുകയാണ്.

prp

Related posts

Leave a Reply

*