സ്വവര്‍ഗരതി; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബോളിവുഡ്

ന്യൂഡല്‍ഹി:  സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബോളിവുഡ്. സംവിധായകന്‍ കരണ്‍ ജോഹറാണ് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഇത് ചരിത്രപരമായ വിധി. വളരെ അഭിമാനം തോന്നുന്നു. സെക്ഷന്‍ 377 റദ്ദാക്കാനുള്ള തീരുമാനം സമത്വവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടിയിരിക്കുന്നു’ എന്നാണ് കരണ്‍ ജോഹര്‍ പ്രതികരിച്ചത്. താന്‍ ജീവിക്കാന്‍ ആഗ്രഹിച്ച ഇന്ത്യ ഇതാണ് എന്നായിരുന്നു സോനം കപൂറിന്‍റെ പ്രതികരണം. വിദ്വേഷമില്ലാത്ത, അസഹിഷ്ണുതയില്ലാത്ത, മനുഷ്യര്‍ മനുഷ്യരെ ഭയക്കാത്ത ഇന്ത്യയെയാണ് താന്‍ സ്‌നേഹിക്കുന്നതെന്നും സോനം. എല്ലാവര്‍ക്കും തുല്യഅവകാശം എന്നതില്‍ […]

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല: ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി:  പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല, ചരിത്രവിധിയുമായി സുപ്രീംകോടതി. ഇതോടെ സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തവ് പുറപ്പെടുവിച്ചത്. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി.ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും കോടതി പറഞ്ഞു. […]

മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്‍റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്‍റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകില്ലേ എന്നും കോടതി […]

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കര്‍ശന ഉപാധികള്‍ വെച്ച് സുപ്രീംകോടതി. കോളെജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. 2016-17 അധ്യായന വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കി. വിദ്യാര്‍ത്ഥികള്‍ അടുത്ത മാസം മൂന്നിനകം പണം നല്‍കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഉത്തരവ്. കേസിന്‍റെ ചെലവിനത്തില്‍ ഈടാക്കിയ തുകയാണ് ദുരിതാശ്വാസത്തിന് നല്‍കണമെന്ന് ഉത്തരവിട്ടത്. സെപ്തംബര്‍ 20നകം […]

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കന്‍വാരിയകളുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. പൊതുമുതല്‍ നശിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം ഭേദഗതികള്‍ക്കായി കാത്തു നില്‍ക്കാതെ നിയമപീഠം തന്നെ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ പ്രതികരണം. വിവിധ മത-സാമുദായിക സംഘടനകള്‍ സ്വതന്ത്രമായി ആള്‍ക്കൂട്ട അക്രമം […]

വിവാഹേതര ബന്ധം; സ്ത്രീകളും കുറ്റക്കാരെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497 വകുപ്പിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം അടുത്തയാഴ്ചയും തുടരും. വിവാഹേതരബന്ധത്തില്‍ പുരുഷന്‍ മാത്രം കുറ്റക്കാരനാകുന്ന 497ാം വകുപ്പിന്‍റെ സാധുതയെ വാദത്തിനിടെ സുപ്രീംകോടതി ചോദ്യം ചെയ്തു. ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട പുരുഷനെ കുറ്റക്കാരനും സ്ത്രീയെ ഇരയായും കണക്കാക്കുന്നത് എങ്ങനെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. വിവാഹ ബന്ധം നിലനിര്‍ത്താന്‍ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്തമാണെന്നും വിവാഹേതര ലൈഗിംക ബന്ധത്തില്‍ സ്ത്രീ ഏര്‍പ്പെട്ടാല്‍ അന്യ പുരുഷനെ മാത്രം എങ്ങനെ ശിക്ഷിക്കും എന്നും കോടതി ചോദിച്ചു. […]

കൊട്ടിയൂര്‍ പീഡനം: മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. സിസ്റ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ടെസി ജോസ്, ഡോ. ഹൈദരാലി എന്നിവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്കു കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നുപേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഫാദര്‍ ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. മുഖ്യപ്രതി ഫാദര്‍ റോബിനെ […]

ചേലാകര്‍മം സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും ലംഘനമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ചേലാകര്‍മം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണ് ഇതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ ചേലാകര്‍മം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണമെന്നും ഇത് ശിക്ഷാര്‍ഹവും ജാമ്യമില്ലാത്തതുമായ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. സുനിതാ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.  ദാവൂദി ബോറ സമുദായത്തില്‍ നടന്നുവരുന്ന ഈ ആചാരത്തെക്കുറിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശമൊന്നുമില്ലെന്നും വൈദ്യശാസ്ത്രത്തിന്‍റെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം നടപ്പിലുണ്ടായിരുന്ന പ്രാകൃത നിയമം കേരളത്തിലും നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഴിക്കോട് […]

ശബരിമല പൊതു ക്ഷേത്രമെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതു ക്ഷേത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഭരണസമിതി  സ്തീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അതേസമയം, ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും അതിനാല്‍ തന്നെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ […]

ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാകില്ല. കേന്ദ്രം രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പശുവിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. പാർലമെന്‍റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദമേറ്റി സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് […]