കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കര്‍ശന ഉപാധികള്‍ വെച്ച് സുപ്രീംകോടതി. കോളെജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം.

2016-17 അധ്യായന വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കി. വിദ്യാര്‍ത്ഥികള്‍ അടുത്ത മാസം മൂന്നിനകം പണം നല്‍കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഉത്തരവ്. കേസിന്‍റെ ചെലവിനത്തില്‍ ഈടാക്കിയ തുകയാണ് ദുരിതാശ്വാസത്തിന് നല്‍കണമെന്ന് ഉത്തരവിട്ടത്. സെപ്തംബര്‍ 20നകം പണം ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണം.

prp

Related posts

Leave a Reply

*